പ്ലസ് ടു സേ പരീക്ഷയിലും ആള്‍മാറാട്ടം; 2 പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു

കാസര്‍കോട്: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ രണ്ട് വിദ്യാര്‍ത്ഥികളുടെ പേരില്‍ ചന്തേര പൊലീസ് കേസെടുത്തു. വ്യാഴാഴ്ച ഉദിനൂര്‍ ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ നടന്ന പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. മാട്ടൂല്‍ നോര്‍ത്തിലെ പി.മഷൂദിന്റെ മകന്‍ ആലക്കല്‍ വീട്ടില്‍ എ.നിഹാദ്(18), കടപ്പുറത്ത് വീട്ടില്‍ പുതിയപുരയില്‍ കെ.കെ.സലാമിന്റെ മകന്‍ കെ.പി.സുഹൈല്‍(18) എന്നിവരുടെ പേരിലാണ് ആള്‍ മാറാട്ടത്തിന് കേസെടുത്തത്. നിഹാദിനു വേണ്ടിയാണ് സുഹൈല്‍ സേ പരീക്ഷ എഴുതിയത്.
പരീക്ഷ സൂപ്പര്‍വൈസറായ ചീമേനി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ എന്‍.നിവേദിതയാണ് ആള്‍മാറാട്ടത്തിലൂടെ നടന്ന പരീക്ഷയെഴുത്ത് കണ്ടെത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page