ന്യൂഡല്‍ഹി: 18ാം ലോക്സഭയിലെ അംഗങ്ങളുടെ ആദ്യ സമ്മേളനം 24ന് ആരംഭിക്കും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവ മുഖ്യ അജണ്ട. പാര്‍ലിമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു. രാജ്യ സഭയുടെ 264ാമത് സമ്മേളനം ജൂണ്‍ 27ന് ആരംഭിക്കും. അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്കു പുറമെ രാഷ്ട്രപതി ദ്രൗപതി മുര്‍മ്മുവിന്റെ സംയുക്ത സഭയിലെ അഭിസംബോധന, രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയം, അടുത്ത എന്‍ഡിഎ സര്‍ക്കാരിന്റെ നയപ്രഖ്യാപനം എന്നിവ സമ്മേളനത്തിലുണ്ടാകുമെന്ന് കരുതുന്നു. ആദ്യ സമ്മേളനം ജുലൈ മൂന്നുവരെ നീണ്ടു നില്‍ക്കും. ഈ മാസം 27 ന് ആരംഭിക്കുന്ന രാജ്യസഭാ സമ്മേളനം ജുലൈ 20 നും അവസാനിക്കും. 17ാം ലോക സഭ ആര്‍ട്ടികള്‍ 370 ന്റെ വ്യവസ്ഥകള്‍ മൂന്നു പ്രധാന ക്രിമിനല്‍ കോഡ് ബില്ലുകളും റദ്ദാക്കിയിരുന്നു. 17ാം ലോകസഭയ്ക്ക് 274 സിറ്റിങുകളുണ്ടായിരുന്നു. ഈ സമ്മേളനത്തില്‍ 222ബില്ലുകള്‍ സര്‍ക്കാര്‍ പാസാക്കിയിരുന്നു.
