കുവൈത്ത് സിറ്റി: തെക്കന്‍ കുവൈറ്റിലെ മംഗഫ് നഗരത്തില്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 35 പേര്‍ മരിച്ചു. നാല് ഇന്ത്യക്കാരും മരണപ്പെട്ടതായി വിവരമുണ്ട്. രണ്ടുമലയാളികളും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. മരിച്ചവരില്‍ രണ്ടുപേര്‍ തമിഴ്നാട്, ഉത്തരേന്ത്യ സ്വദേശികളാണെന്നു പറയുന്നു. കമ്പനിയിലെ ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തം ഉണ്ടായത്. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മലയാളികള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റത്. ഇവരെ അദാന്‍, ജാബിര്‍, ഫര്‍വാനായ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മലയാളി വ്യവസായി കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എന്‍ബിടിസി ഗ്രൂപ്പിന്റെ ക്യാംപാണിത്.
