കാസര്‍കോട്: ചെറുവത്തൂര്‍ ബസ്റ്റാന്റില്‍ ബസ് ജീവനക്കാരും ചില ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റം. ചൊവ്വാഴ്ച രാവിലെ 9.30 ന് ചെറുവത്തൂര്‍ ബസ്റ്റാന്റിലാണ് സംഭവം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ട രണ്ടു സ്വകാര്യ ബസുകള്‍ തമ്മില്‍ ഉണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് ഒരു ബസ് തുടര്‍ച്ചയായി ഹോണ്‍ അടിച്ചതിനെ ചില ഓട്ടോഡ്രൈവര്‍മാര്‍ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പറയുന്നു. ഇതിനിടയില്‍ പരിക്കേറ്റ ഒരു ബസ് ഡ്രൈവറെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മറ്റു ഡ്രൈവര്‍മാര്‍ പറഞ്ഞു.
വിവരമറിഞ്ഞ് ചന്തേര പൊലീസ് സ്ഥലത്ത് എത്തി. ബസുകളുടെ മത്സര ഓട്ടത്തെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചക്ക് ചെറുവത്തൂര്‍ സ്റ്റാന്‍ഡിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മ ബസ് തട്ടി മരിച്ചിരുന്നു.