ഭാര്യയും മകനും ഗൃഹനാഥനും വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് കൂട്ട ആത്മഹത്യ. നെയ്യാറ്റിന്‍കര തൊഴുക്കല്‍ കുട്ടപ്പന ക്ഷേത്രത്തിനു സമീപം മണിലാല്‍(52), ഭാര്യ സ്മിത (45), മകന്‍ അഭിലാല്‍ (22) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി സയനൈഡ് കഴിക്കുകയാണ് എന്ന് മണിലാല്‍ ചില ബന്ധുക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. ഇക്കാര്യമറിഞ്ഞ് നഗരസഭ കൗണ്‍സിലര്‍ കൂട്ടപ്പന മഹേഷും മകനും സ്ഥലത്ത് എത്തിയപ്പോള്‍ മണിലാല്‍ മെമ്പറുടെ മുന്നില്‍ വച്ച് വിഷം കഴിച്ച് കുഴഞ്ഞുവീണ് മരിച്ചു. വീടിനകത്തു കയറി നോക്കിയപ്പോള്‍ സ്മിതയെയും അഭിലാലിനെയും അവശനിലയില്‍ കണ്ടെത്തി. ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സ്മിത എഴുതിയതെന്നു കരുതുന്ന ആത്മഹ്യകുറിപ്പ് പൊലീസ് കണ്ടെത്തി.
മൃതദേഹങ്ങള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍.
