ഇന്തോനേഷ്യ: കാണാതായ സ്ത്രീയെ മലമ്പാമ്പിന്റെ വയറ്റിനുള്ളില്‍ കണ്ടെത്തി.
മധ്യ ഇന്തോനേഷ്യയിലാണ് സംഭവം. ദക്ഷിണ സുലവേസി കലംപാംഗിലെ ഫരീദ (45)യെയാണ് പെരുമ്പാമ്പിന്റെ വയറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 16 അടി നീളവും അതിനൊത്തു വലിപ്പവുമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ വസ്ത്രങ്ങള്‍ ധരിച്ച നിലയില്‍ തന്നെയാണ് ഫരീദയുടെ ജഡമുണ്ടായിരുന്നതെന്നു ഫ്രാന്‍സ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഇവരെ കാണാതായത്. ഗ്രാമത്തലവന്റെ നേതൃത്വത്തിലും കാണാതായ ഫരീദയുടെ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും നേതൃത്വത്തിലും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയിലാണ് നിശ്ചലമായി കിടന്ന പെരുമ്പാമ്പിനെ കണ്ടെത്തിയത്. പെരുമ്പാമ്പിനടുത്തു ഫരീദയുടെ ചെരുപ്പും മറ്റും കണ്ടെത്തുയും ചെയ്തു. തുടര്‍ന്നു നടത്തിയ നിരീക്ഷണത്തിലാണ് മലമ്പാമ്പിന്റെ വയറ്റിനുള്ളില്‍ മരിച്ച നിലയില്‍ ഫരീദയെ കണ്ടെത്തിയത്.
പാമ്പിന്റെ വയറു കീറിയതോടെ ഫരീദയുടെ തല വയറ്റിനുള്ളില്‍ കാണപ്പെടുകയായിരുന്നു. ഇന്തോനേഷ്യയില്‍ അടുത്ത കാലത്തായി മലമ്പാമ്പുകള്‍ മനുഷ്യരെ മുഴുവനായി വിഴുങ്ങുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
