കാസര്‍കോട്: സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണങ്ങളും സ്റ്റേഷനറി സാധനങ്ങളും വില്‍പ്പന നടത്തുന്നതിനാരംഭിച്ച മിനി സ്‌റ്റോറുകള്‍ക്കെതിരെ വ്യാപാരികള്‍ പ്രതിഷേധം ഉയരുന്നു.
ജില്ലയിലെ മിക്ക സ്വകാര്യ സ്‌കൂളുകളിലും കോളേജുകളിലും ഷൂ, ബാഗ്, കുട, പെന്‍സില്‍, ചീപ്പ് തുടങ്ങിയ സാധനങ്ങള്‍ വില്‍പ്പന ആരംഭിച്ചിട്ടുള്ളതായി വ്യാപാരികള്‍ പറയുന്നു. സ്‌കൂള്‍ വിപണി മുന്നില്‍ക്കണ്ടു വ്യാപാരികള്‍ ഇറക്കിയ സാധനങ്ങള്‍ കാഴ്ച വസ്തുക്കള്‍ പോലെ കടയിലിരിക്കുകയാണെന്നു അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌കൂള്‍ മാര്‍ക്കറ്റ് പ്രതീക്ഷിച്ചു ഇറക്കിവച്ച ലക്ഷങ്ങളുടെ സാധനങ്ങള്‍ വിറ്റഴിക്കപ്പെടാതിരിക്കുന്നു. ഇതു വ്യാപാര മേഖലയെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നു ഏകോപന സമിതി കുമ്പള യൂണിറ്റ് യൂത്ത്‌വിംഗ് ജന. സെക്രട്ടറി അഷ്‌റഫ് അറിയിച്ചു.
