മുംബൈ: മുംബൈയിൽ ഹോട്ടൽ വ്യാപാരിയും കാസർകോട് ഉപ്പള മൂസോടി സ്വദേശിയുമായ
മൂസ ഇബ്രാഹിം (67) കുഴഞ്ഞുവീണു മരിച്ചു.ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. റൂമിനുള്ളിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞുടനെ കേരള മുസ്ലിം ജമാ അത്ത് സെക്രട്ടറി ഹനീഫ, കൗൺസിൽ അംഗം ഇസ്മായിൽ എന്നിവർ ആശുപത്രിയിലെത്തി. മൃതദേഹം ആംബുലൻസിൽ നാട്ടിൽ എത്തിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു. നഫീസ, തസ്‌ലിമ എന്നിവരാണ് ഭാര്യമാർ. മക്കൾ: പരേതയായ റഹ്യാനാ, അമീർ, സുൽത്താന, സുനൈന, ഇർഷാന, തസ്രീന, പർസാന, മുനീർ, പർഹാന. സഹോദരങ്ങൾ: യൂസഫ്, അബുബക്കർ, മറിയുമ്മ, നഫീസ.
