ഇഫാല്‍: മണിപ്പൂര്‍ വീണ്ടും സംഘര്‍ഷത്തിലേക്ക്. എഴുപതോളം വീടുകള്‍ക്കും രണ്ടു പൊലീസ് ഔട്ട് പോസ്റ്റുകള്‍ക്കും ഒരു ഫോറസ്റ്റ് ഓഫീസിനും തീവച്ചു. 300 വോളം പേരെ മാറ്റി പാര്‍പ്പിച്ചു.
തീവ്രവാദികളാണ് അക്രമത്തിനു പിന്നിലെന്നു സംശയിക്കുന്നു. ജിരിമുഖ്, ഛോട്ടോ ബെക്ര പൊലീസ് ഔട്ട് പോസ്റ്റുകള്‍ക്കാണ് തീവച്ചത്. ഗോഖല്‍ ഫോറസ്റ്റ് ബീറ്റ് ഓഫീസിനും ലാംതായ് ഖുനു, ദിബോംഗ് ഖുനു, നുങ്കാല്‍, ബംഗ്ര ഗ്രാമങ്ങളിലുള്ള വീടുകള്‍ക്കും തീവച്ചു. മണിപ്പൂര്‍ പൊലീസിന്റെ കമാന്റോ വിഭാഗത്തെ വിമാനമാര്‍ഗം ജിരിബമില്‍ എത്തിച്ചിട്ടുണ്ട്.