ദുബൈ: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് വീണ്ടും രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി ആര്‍, ട്രഷറര്‍ ഡോക്ടര്‍ ഇസ്മായില്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. മണ്ഡലത്തിലുടനീളം ജാതി മത രാഷ്ട്രീയം നോക്കാതെ എല്ലാവരിലേക്കും വികസനമെത്തിക്കാന്‍ ഉണ്ണിത്താന്‍ ശ്രമിച്ചതിന്റെ ഫലമാണ് കഴിഞ്ഞ തവണത്തേതിനേക്കാളും വന്‍ ഭൂരിപക്ഷത്തില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഉണ്ണിത്താനെ വിജയിപ്പിച്ചത്. സംഘപരിവാറിനു കുഴലൂത്ത് നടത്തുന്ന ഇടത് പക്ഷത്തിന്റെ വര്‍ഗ്ഗീയ പ്രീണന നയങ്ങള്‍ അപ്പാടെ തള്ളിക്കളഞ്ഞ് ജനാധിപത്യത്തിന്റെ കാവലാളായി മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന രാജ്മോഹന്‍ ഉണ്ണിത്താനെ വിജയിപ്പിച്ച മുഴുവന്‍ വോട്ടര്‍മാരെയും അഭിനന്ദിക്കുന്നതായും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
