തെരഞ്ഞെടുപ്പ് തോല്‍വി; തെറ്റുകള്‍ തിരുത്തും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കുണ്ടായ പരാജയത്തിനു ഇടയാക്കിയ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളത്തില്‍ ഇടത് മുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞില്ല. 2019ന് സമാനമായ ഫലമാണ് ഇക്കുറിയും ഉണ്ടായത്. ജനവിധി അംഗീകരിക്കുന്നു. ആവശ്യമായ തിരുത്തലുകള്‍ വരുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പിലാക്കും. പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാറിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങള്‍ ശക്തമാക്കും. തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി വിജയം ഗൗരവത്തോടെയാണ് കാണുന്നത്. ഇടത് മുന്നണിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു-മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page