ആഹ്ലാദ പ്രകടനത്തിടെ കൂവി വിളി; മാവുങ്കാലിൽ യു ഡി എഫ് -ബി ജെ പി സംഘർഷം; പൊലീസ് ലാത്തി വീശി

കാസർകോട്: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്ന് മാവുങ്കാലിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ടൗണിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തവേ ഒരു സംഘം ബിജെപി പ്രവർത്തകർ കൂവി വിളിച്ചതാണ് സംഘർഷത്തിന് കാരണം. ഇതേതുടർന്ന് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. രംഗം ശാന്തമാക്കാൻ പൊലീസ് ലാത്തി പ്രയോഗം നടത്തി. സ്ഥിതി ഇപ്പോൾ ശാന്തമായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page