കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ബിജെപിയിലെ സുരേഷ് ഗോപി 4113 വോട്ടിന് മുന്നില്‍. പോസ്റ്റല്‍ വോട്ടുകളുടെ എണ്ണല്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് സുരേഷ് ഗോപിയുടെ ലീഡ് നില പുറത്തുവരുന്നത്.
തിരുവനന്തപുരത്ത് തുടക്കത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ മുന്നിലായിരുന്നു. എന്നാല്‍ തപാല്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ 1500 വോട്ടുകളോടെ ലീഡ് തുടരുകയാണ്. അത്യുജ്ജ്വല പോരാട്ടം നടന്ന വടകരയില്‍ തപാല്‍ വോട്ടുകളുടെ എണ്ണല്‍ പുരോഗമിക്കുന്നു. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലും ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയും ഒപ്പത്തിനൊപ്പമാണ്. കാസര്‍കോട്ട് രാജ്മോഹന്‍ ഉണ്ണിത്താന്‍ മുന്നിലാണ്. ആലപ്പുഴയില്‍ കെസി വേണുഗോപാലും, പാലക്കാട് എ വിജയരാഘവനും മലപ്പുറം ഇടി മുഹമ്മദ് ബഷീറും, കോഴിക്കോട് എംകെ രാഘവനും മുന്നിലാണ്.