വെള്ളരിക്കുണ്ടില്‍ ഒരു മണിക്കൂറിനുള്ളില്‍ പെയ്തത് 60 മില്ലീമീറ്റര്‍ മഴ; മൂന്നുമണിക്കൂറിനുള്ളില്‍ കാസര്‍കോട് കനത്തമഴയെന്ന് മുന്നറിയിപ്പ്

കാസര്‍കോട്: ഏറ്റവും പുതിയ റഡാര്‍ ചിത്രം പ്രകാരം കാസര്‍കോട് ജില്ലയില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് വെള്ളരിക്കുണ്ടില്‍ ഒരു മണിക്കൂറില്‍ 60 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page