ടാങ്ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ തുടരവെ 32 മണ്ഡലങ്ങളില്‍ 24 എണ്ണത്തില്‍ ഭരണ കക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ് കെ എം) 24 സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു. എന്‍ ഡി എ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു. അരുണാചലിനൊപ്പം സിക്കിമിലും സംസ്ഥാന നിയമസഭകളുടെ കാലാവധി ഇന്നവസാനിക്കുകയാണ്. ഏപ്രില്‍ 19നായിരുന്നു രണ്ടു നിയമസഭകളിലെയും തിരഞ്ഞെ
ടുപ്പു നടന്നത്. എസ്‌കെഎം മേധാവി തമാംഗ് രണ്ട് അസംബ്ലി സീറ്റുകളില്‍ മത്സരിക്കുന്നു. റെനോക്ക്, സോറെംഗ്-ചകുങ്. അദ്ദേഹത്തിന്റെ ഭാര്യ കൃഷ്ണ കിമാരി റായ് നാംചി സിംഗിതാങ് നിയമസഭാ സീറ്റില്‍ മത്സരിക്കുന്നു. തെരഞ്ഞെടുപ്പില്‍ എസ്‌കെഎം ഒറ്റയ്ക്ക് മത്സരിച്ചതോടെ സഖ്യം തകര്‍ക്കാന്‍ ബിജെപി തീരുമാനിച്ചിരുന്നു.