ബംഗളൂരു: തങ്ങളുടെ അക്കൗണ്ടില്‍ 8000രൂപ എത്തുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ ദിവസം ബംഗളൂരു പോസ്‌റ്റോഫീസിന് മുന്നില്‍ സ്ത്രീകളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പോസ്റ്റ് ഓഫീസില്‍ നിന്നും ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്(ഐ.പി.പി.ബി) അക്കൗണ്ട് തുടങ്ങാനാണ് അനിയന്ത്രിതമായ ജനക്കൂട്ടം തടിച്ചുകൂടിയത്. ഈ അക്കൗണ്ട് തുടങ്ങിയാല്‍ 8000 രൂപ നിക്ഷേപമായി എത്തുമെന്നായിരുന്നു പ്രചരണം. അക്കൗണ്ട് എടുത്തവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിന്ന് ഒരു ഐ.പി.പി.ബി കാര്‍ഡ് നല്‍കുമെന്നും അത് ലഭിച്ചുകഴിഞ്ഞാലുടന്‍ 2000 രൂപ നിക്ഷേപമെത്തുമെന്നും പിന്നീട് മാസംതോറും 2000 രൂപ എത്തുമെന്നുമാണ് പ്രചരണം. ഓരോമാസവും അക്കൗണ്ടിലെത്തുന്ന പണം തൊട്ടടുത്ത മാസം തങ്ങള്‍ക്ക് ലഭിക്കുമെന്നും ക്യൂ നില്‍ക്കുന്നവരും കൂട്ടംകൂടി നിന്നവരും പറഞ്ഞുകൊണ്ടിരുന്നു. ഈ വിവരം തെറ്റാണ് എന്നറിയാതെണ് പ്രചരണം നടത്തിയത്. കേട്ടവര്‍ കേട്ടവര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ ക്യൂ നിന്നു. രാഷ്ട്രീയ പാര്‍ടികളുടെ സാമ്പത്തീക സഹായ ഫണ്ടില്‍ നിന്നാണ് ഐ.പി.പി.ബി അക്കൗണ്ടില്‍ പണമെത്തുന്നതെന്നും പ്രചരണമുണ്ടായിരുന്നു. ഐ.പി.പി.ബി കാര്‍ഡ് കിട്ടിയവര്‍ക്കൊക്കെ പണവും കിട്ടുന്നുണ്ടെന്ന് അയല്‍ക്കാരൊക്കെ പറയുന്നുണ്ടെന്നു ക്യൂ വില്‍ നില്‍ക്കുന്നവര്‍ ആവേശപൂര്‍വം പറഞ്ഞുകൊണ്ടിരുന്നു. മണിക്കൂറോളമാണ് പലരും ഈ അക്കൗണ്ടിന് വേണ്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ കാത്തുനിന്നത്. എന്നാല്‍ പ്രചരണം തെറ്റാണെന്നും ബാനറുകള്‍ വഴിയും മൈക്ക് അനൗണ്‍സ്‌മെന്റുവഴിയും പൊലിസീനെ ഉപയോഗിച്ചും അധികൃതര്‍ ബോധവല്‍ക്കരിക്കുന്നുണ്ട്. തപാല്‍ വകുപ്പ് ഇത്തരത്തില്‍ ആരുടെയും അക്കൗണ്ടില്‍ പണം നിക്ഷേപിക്കുന്നില്ലെന്ന് അധികൃതര്‍ കന്നഡയിലും ഇംഗ്ലീഷിലും എഴുതിയ ബാനര്‍ പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചിട്ടും ആളുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും പറയുന്നു.
