കാസര്‍കോട്: മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ ഉപാധ്യക്ഷനും മുകയ ബോവി സമുദായ സഭ സ്ഥാപകനും മുന്‍ പ്രസിഡണ്ടുമായ കാവുഗോളി കടപ്പുറത്തെ മാധവന്‍ കൊക്കോട്ട് (72) അന്തരിച്ചു. കാര്‍ലേ ഗുത്യമ്മ ഭഗവതി ക്ഷേത്ര കമ്മിറ്റി അധ്യക്ഷന്‍, കാവുഗോളി മഹാവിഷ്ണു ക്ഷേത്ര ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: സീത. മക്കള്‍: സീമ, സിന്ധു, പുനിത് കുമാര്‍, മരുമക്കള്‍: സൂരജ്, ചേതന്‍, മോനിഷ. സഹോദരങ്ങള്‍: ഗോപാലന്‍, കൃഷ്ണന്‍, ജാനകി, വാരിജാക്ഷി, ഉദയകുമാര്‍.
