പൊലീസിന്റെ ഗുണ്ടാബന്ധം; മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന്റെ തൊപ്പി തെറിച്ചു

കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഗുണ്ടാബന്ധത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ച പൊലീസുകാരന്റെ തൊപ്പി തെറിച്ചു. കോഴിക്കോട് സ്വദേശിയും പത്തനംതിട്ട ആറന്മുള പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുമായ ഉമേഷ് വള്ളിക്കുന്നിനാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. മേലുദ്യോഗസ്ഥരെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്റ് ചെയ്ത് കൊണ്ടുള്ള ഉത്തരവിറക്കിയത്. ഗുണ്ടയുടെ വീട്ടില്‍ വിരുന്നിന് പോയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ട് ഉമേഷ് വള്ളിക്കുന്ന് മുഖ്യമന്ത്രിക്ക് മെയില്‍ അയച്ചിരുന്നു. അവസാനത്തെ ഗുണ്ടാവിരുന്നല്ല നടന്നതെന്നും ഇത്തരത്തില്‍പ്പെട്ട അനേകം പേര്‍ സേനക്കകത്തുണ്ടെന്ന് ഡിജിപിയോ മുഖ്യമന്ത്രിയോ അറിയുന്നില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു. പൊലീസ് ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രുപ്പുകളില്‍ നിന്നാണ് കത്ത് ചോര്‍ന്ന് പ്രചരിക്കുന്നത്. സേനയില്‍ ഇനിയും ഒട്ടേറെ ഗുണ്ടാ പൊലീസുകാര്‍ ഉണ്ടെന്ന് കത്തില്‍ പറയുന്നു. ഗുണ്ടകളുടെ അമേദ്യം അമൃതായി കരുതുന്ന അണ്ണന്മാര്‍ ഇനിയുമുണ്ടെന്നാണ് കത്തിലെ പരിഹാസ പരാമര്‍ശം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page