ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണു മരിച്ചു. വയനാട് മാനന്തവാടി വെള്ളമുണ്ട മലമ്പുറത്ത് ചാക്കോയുടെ മകൾ ലിസ (20) ആണു മരിച്ചത്. ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രിയാണ് മരണം. ചൊവ്വാഴ്‌ച വൈകിട്ട് ഹൊസ്കോട്ടയിൽ താമസിച്ചിരുന്ന വിദ്യാർത്ഥിനി കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നാണ് വീണത്. ലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.
മാനന്തവാടി മലബാർ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ബിബിഎ അവസാന വർഷ വിദ്യാർഥിയാണ്. ഇൻ്റേൺഷിപ്പിന് ഒരു മാസം മുൻപാണ് ബംഗളൂരുവിൽ എത്തിയത്. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പുളിഞ്ഞാൽ ക്രിസ്‌തുരാജ പള്ളിയിൽ നടക്കും. ലില്ലിയാണ് മാതാവ്. സഹോദരി: ലിൻസ.
കഴിഞ്ഞ മാർച്ചിലും മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ
മുകളിൽ നിന്നും വീണ് മരിച്ചിരുന്നു. ഇടുക്കി
ചെമ്മണ്ണാർ സ്വദേശിനിയായ
ഫിസിയോതെറാപ്പി വിദ്യാർത്ഥിനി അനിലയാണ്
മരിച്ചത്. ബംഗളൂരുവിലെ രാജരാജേശ്വരി മെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായിരുന്നു
അനില.
