സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡല്‍ഹിയില്‍ മലയാളി പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. വടകര സ്വദേശി ബിനീഷ് ആണ് മരിച്ചത്. കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ മരണം ഉഷ്ണതരംഗം മൂലമാണോ എന്ന സംശയം ഉയരുന്നുണ്ട്.
49 ഡിഗ്രി സെല്‍ഷ്യസ് ആണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ അന്തരീക്ഷ താപനില. കടുത്ത ചൂടില്‍ രണ്ട് ദിവസം ബിനീഷ് പരിശീലനത്തില്‍ പങ്കെടുത്തിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ട്രെയിനിങ് ആരംഭിച്ചിരുന്നു. ഇതില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനീഷ് കുഴഞ്ഞുവീണത്. പരിശീലനത്തിന് ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഉഷ്ണതരംഗത്തെ തുടര്‍ന്നാണോ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചത് എന്ന കാര്യത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ് ഡല്‍ഹി പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം പരിശീലനത്തിനിടെ ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട മറ്റു നാല് ഉദ്യോഗസ്ഥര്‍ ചികിത്സയിലാണ്.
