കണ്ടൈനർ ലോറി വൈദ്യുതി ലൈനിൽ തട്ടി പൊട്ടി വീണു: ഭാഗ്യംകൊണ്ട് വൻദുരന്തം ഒഴിവായി

കാസർകോട്: കണ്ടെയ്നർ ലോറിയുടെ ക്യാബിൻ തട്ടി വൈദ്യുതി ലൈൻ പൊട്ടി വീണു. കുമ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ പലചരക്ക് കടയ്ക്കടുത്തായിരുന്നു അപകടം. ഇലക്ട്രിക് ലൈൻ പൊട്ടിവീഴുന്നത് കണ്ടു കടക്കടുത്തു നിന്ന ആൾക്കൂട്ടം ഓടി രക്ഷപെട്ടതുകൊണ്ട് വൻദുരന്തം ഒഴിവായി. നാട്ടുകാർ വിവരം ഉടൻ വൈദ്യുതി വകുപ്പ് അധികൃതരെ അറിയിച്ചു. സ്ഥലത്തു പാഞ്ഞെത്തിയ വൈദ്യുതി വിഭാഗം റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിച്ചു. ലോറി വൈദ്യുതി കമ്പിയിൽ കുരുങ്ങി കിടക്കുകയാണ്.
മംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് ചരക്കുമായെത്തിയ കണ്ടെയ്നർ ലോറി ചരക്കിറക്കി മടങ്ങുന്നതുനിടയിലാണ് അപകടം. വൈദ്യുതി തൂൺ ഒരു ഭാഗത്തു താഴ്ന്നു കിടന്നതായി പറയുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കുമ്പള ടൗണില്‍ യുവാവിനെ പട്ടാപകല്‍ കാറില്‍ തട്ടികൊണ്ടു പോയി 18 ലക്ഷം രൂപ തട്ടിയ കേസ്; മുഖ്യപ്രതി അറസ്റ്റില്‍, പ്രതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു 80 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ്
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസിലെ ഫണ്ടില്‍ നിന്ന് 35ലക്ഷം പിന്‍വലിച്ച സംഭവം: മുന്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിനെതിരെ എസ്.എം.സി ചെയര്‍മാന്‍മാര്‍ പൊലീസില്‍ പരാതി നല്‍കി; വിജിലന്‍സിനും ഡിഡിക്കും പരാതി

You cannot copy content of this page