കൊച്ചിയിലെ മഴയില്‍ എഴുത്തുകാരി എം ലീലാവതിയുടെ വീട്ടിലും വെള്ളം കയറി; താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ നശിച്ചു

കൊച്ചി നഗരത്തില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരി എം. ലീലാവതിയുടെ വീട്ടിലും വെള്ളം കയറി. അകത്തുണ്ടായിരുന്ന പുസ്തകങ്ങള്‍ നശിച്ചു. ശക്തമായ മഴയില്‍ തൃക്കാക്കര പൈപ്പ് ലൈന്‍ റോഡിലുള്ള വീടിന്റെ താഴത്തെ നിലയില്‍ വെള്ളം കയറുകയായിരുന്നു. മഴ ശക്തമായതോടെ ലീലാവതിയെ സമീപത്തു താമസിക്കുന്ന മകന്‍ വിനയന്റെ വീട്ടിലേക്കു മാറ്റി. താഴത്തെ നിലയിലുണ്ടായിരുന്ന പുസ്തകങ്ങള്‍ വീടിന്റെ മുകള്‍ നിലയിലേക്കും മാറ്റി. വീടിന് സമീപത്തെ താഴ്ന്ന പ്രദേശത്തു നില്‍ക്കുന്ന മുഴുവന്‍ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. 2019 ലും വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടായിരുന്നു. എന്നാല്‍ ആദ്യമായാണ് വീടിനുള്ളിലേക്ക് വെള്ളം കയറിയത്. കുറഞ്ഞ സമയത്തിനുള്ളില്‍ കനത്ത മഴ ശക്തമായി പെയ്തതാണ് ഇതിലേക്ക് നയിച്ചതെന്ന് കരുതുന്നു. വെള്ളം അകത്തു കയറി 15 മിനിറ്റിനുള്ളില്‍ വീടിനകം നിറഞ്ഞെന്ന് ലീലാവതിയുടെ മകന്‍ വിനയകുമാര്‍ പറയുന്നു. ഒരു ഷെല്‍ഫിലെ പുസ്തകങ്ങള്‍ മുഴുവന്‍ നനഞ്ഞിട്ടുണ്ട്.
വെള്ളം കയറിയതിനു ശേഷം ഞങ്ങള്‍ അകത്തേക്ക് കയറാന്‍ കഴിഞ്ഞിട്ടില്ല. വെള്ളമൊക്കെ ഇറങ്ങിയതിനു ശേഷം നോക്കിയാല്‍ മാത്രമേ എത്രത്തോളം പുസ്തകങ്ങള്‍ നനഞ്ഞിട്ടുണ്ട് എന്നറിയാന്‍ കഴിയൂവെന്നും പുസ്തകങ്ങളില്‍ വെള്ളം കയറിയതില്‍ അമ്മയ്ക്ക് സ്വാഭാവികമായും വിഷമമുണ്ടെന്നും വിനയകുമാര്‍ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page