കാസര്‍കോട് ജില്ലയില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു; ഇന്റര്‍വ്യൂ ഈ ദിവസങ്ങളിലാണ്

കാസര്‍കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു.

കോയിപ്പാടി കടപ്പുറം ജി.എല്‍.പിസ്‌കൂള്‍

കോയിപ്പാടി കടപ്പുറം ജി.എല്‍.പിസ്‌കൂളില്‍ നിലവിലുള്ള ജൂനിയര്‍ ഫുള്‍ ടൈം അറബിക് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. 30ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാകണം.

മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസ്

മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹയര്‍സെക്കണ്ടറി വിഭാഗം ഹിസ്റ്ററി, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കൊമേഴ്സ്, എക്കണോമിക്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് രാവിലെ 10.30ന് ഹയര്‍ഡസെക്കണ്ടറി വിഭാഗത്തില്‍ എത്തണം. ഫോണ്‍- 9539374029.
മൊഗ്രാല്‍ ജി.വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗം നാച്വറല്‍ സയന്‍സ്, ഗണിതം- 2, സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് -2, മലയാളം-2, അറബിക് യു.പി – 2, ജൂനിയര്‍ ലാംഗ്വേജ് അറബിക് എല്‍.പി വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 29ന് രാവിലെ 10.30ന് അഭിമുഖത്തിനെത്തണം. ഫോണ്‍- 04998 216300, 9400810453.

കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ്

കുഞ്ചത്തൂര്‍ ജി.വി.എച്ച്.എസ്.എസ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എച്ച്. എസ്. ടി. ഹിന്ദി -1, എച്ച്. എസ്. ടി. ഗണിതം (കന്നഡ മീഡിയം) 1, എച്ച്.എസ്.ടി അറബിക് (പാര്‍ട്ട് ടൈം)-1, യു.പി.എസ്.ടി കന്നഡ – 3, യു.പി.എസ്.ടി (മലയാളം )1 ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ മെയ് 30ന് രാവിലെ 10ന്് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍-04998 278985.

കാസര്‍കോട് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂള്‍

കാസര്‍കോട് ഗവ: ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എച്ച്.എസ്.എസ്.ടി പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, ഹിന്ദി ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ഒന്നിന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9495759643.

കൂടികാഴ്ചയ്ക്ക് ഹാജരാകണം

ചെറുവത്തൂര്‍ ഗവ: ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗത്തില്‍ വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കും താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ അഞ്ചിന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ കൂടികാഴ്ചയ്ക്ക് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page