ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വന്ന സ്വകാര്യ ബസിൽ നിന്നും രേഖകളില്ലാത്ത 10 ലക്ഷം രൂപ പിടികൂടി: കോയിപ്പാടി സ്വദേശി പിടിയിൽ

കാസർകോട്: വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി. ബംഗളൂരുവില്‍ നിന്നും കാസര്‍കോട് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. ആദൂരിലെയും ബദിയഡുക്കയിലെയും എക്‌സൈസ് അധികൃതര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. സംഭവത്തില്‍ മഞ്ചേശ്വരം കോയിപ്പാടി കുട്യാളം സ്വദേശി കെ.അബ്ദുള്‍ സമദിനെ (35) പിടികൂടി. തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി ആദൂര്‍ പൊലീസിന് കൈമാറി. ബദിയഡുക്ക എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സുബിന്‍രാജും സംഘവും ചേര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനാ സംഘത്തില്‍ ആദൂര്‍ ചെക്ക്‌ പോസ്റ്റിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍, വിനോദ്, സദാനന്ദന്‍, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ അശ്വതി എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page