കാസര്‍കോട്: നാഡി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. ബന്തിയോട്, അടുക്ക, വീരനഗര്‍ സ്വദേശിയും പഞ്ചയില്‍ താമസക്കാരനുമായ കുബണൂര്‍, വിദ്യാനഗറിലെ വ്യാപാരി അശോകന്‍ (45)ആണ് മരിച്ചത്. സജീവ ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നു. അശോകന്‍. പരേതനായ സഞ്ജീവ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: സുജാത. മക്കള്‍: ഋത്വിഖ്, ഋതിക.
