പാലക്കാട്: നാട്ടിലിറങ്ങിയ പുള്ളിപ്പുലി കൃഷിയിടത്തിലെ കമ്പിവേലിയില്‍ കുരുങ്ങി. പാലക്കാട്, കൊല്ലങ്കോട്, വാഴപ്പുഴയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് പുലിയെ കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടത്. അലര്‍ച്ച കേട്ട് എത്തിയ പരിസരവാസികള്‍ വിവരം വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. സ്ഥലത്തെത്തിയ വനംവകുപ്പ് സംഘം പുലിയെ മയക്കുവെടിവെച്ച് പിടികൂടി. സുരക്ഷിത മേഖലയിലേക്ക് വിട്ടയക്കാനാണ് നീക്കം. സ്ഥിരമായി പുലിയിറങ്ങുന്ന മേഖലയാണ് വാഴപ്പുഴ. തോട്ടത്തിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങാതിരിക്കാന്‍ സ്ഥാപിച്ച കമ്പിവേലിയിലാണ് പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടത്. കൈകാലുകള്‍ക്കിടയിലുള്ള ഭാഗത്താണ് കമ്പി കുടുങ്ങിയത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്തെത്തിയിരുന്നു. ഇവര്‍ പുലിയുടെ സമീപത്തേക്ക് പോകാതിരിക്കാനായി പൊലീസും വനം വകുപ്പ് അധികൃതരും സ്ഥലത്ത് കയര്‍ കെട്ടി തടസം സൃഷ്ടിച്ചിട്ടുണ്ട്.
