പാലക്കാട്: അമ്പതടി താഴ്ചയുള്ള ക്വാറിയില്‍ വീണു ബന്ധുക്കളായ രണ്ടു യുവാക്കള്‍ മരിച്ചു.
പാലക്കാട് -ചെഞ്ചുരുളി പുലിപ്പറ്റയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സഹോദരങ്ങളുടെ മക്കളായ മേഘജ്(18), അഭയ് (21) എന്നിവരാണ് മരിച്ചത്. വീട്ടിനടുത്താണ് ക്വാറി. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലില്‍ മേഘജിന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നു പുലര്‍ച്ചെയാണ് അഭയിന്റെ മൃതദേഹം കണ്ടെത്തിയത്. ഇരുവരും വിദ്യാര്‍ത്ഥികളാണ്.
ഇതോടെ വേനല്‍മഴയെ തുടര്‍ന്നു സംസ്ഥാനത്തു ഇതുവരെ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. തിങ്കളാഴ്ച മണിമല ആറ്റില്‍ ഒഴുക്കില്‍പ്പെട്ടു ബിഹാര്‍ സ്വദേശി നരേഷി (25)നെ കാണാതായിരുന്നു.
ഇന്നലെ തിരുവനന്തപുരം പോത്തന്‍കോട്ട് വീട് ഇടിഞ്ഞു വീണു വീട്ടമ്മ മരിച്ചു.
പത്തനംതിട്ട പള്ളിക്കല്‍ ആറ്റില്‍ പെരിങ്ങത്തു സ്വദേശി ഗോവിന്ദന്‍ (63) വീണു മരിച്ചിരുന്നു. ഇടുക്കിയില്‍ കുളത്തില്‍ വീണു നാലു വയസ്സുകാരനും കോഴിക്കോട്ട് മഴയെത്തുടര്‍ന്നു വിദ്യാര്‍ത്ഥിയും ഷോക്കേറ്റ് മരിച്ചു.
