മീൻകടവിൽ വയോധിക പുഴയിൽ വീണ്‌ മരിച്ചു

കാസർകോട്: വയോധിക പുഴയിൽ വീണ്‌ മരിച്ചു. ചെറുവത്തൂർ അച്ചാംതുരുത്തി സ്വദേശിനി
പുതിയപുരയിൽ വളപ്പിൽ വെള്ളച്ചി(81)യെയാണ്‌ മീൻകടവ്‌ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മീൻകടവിലെ സഹോദരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു ഇവർ. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഇവരെ കാണാതായിരുന്നു. തുടർന്ന്‌ നടത്തിയ തിരച്ചിലിലാണ്‌ മീൻകടവ്‌ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്‌. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളേജിലേക്ക്‌ കൊണ്ടുപോയി. പരേതനായ അമ്പൂഞ്ഞിയാണ്‌ ഭർത്താവ്‌. മക്കൾ: യാശോദ (ഓരി), സുഭദ്ര (വെള്ളൂർ), പരേതയായ ശകുന്തള. മരുമക്കൾ: കുമാരൻ (അച്ചാംത്തുരുത്തി), സുകുമാരൻ (വെള്ളൂർ), പരേതനായ ഭാസ്കരൻ. സഹോദരങ്ങൾ: ചിരുത (അച്ചാംതുരുത്തി), രോഹിണി (ഓർക്കുളം), നന്ദിനി (മീൻകടവ്), രാമൻ (ചെറുവത്തൂർ), രാധ (ഓണക്കുന്ന്), പരേതനായ കാരിയിൽ അമ്പൂഞ്ഞി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page