കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെട്ടിടത്തിന്റെ സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്ന് വീണ് നിരവധി വാഹനങ്ങള്‍ കേടുപാട് പറ്റി. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ ഗോള്‍ഡന്‍ ആര്‍ക്കാട് ബിഎല്‍ഡിങ്ങിലെ സണ്‍ഷെയ്ഡ് സ്ലാബാണ് തകര്‍ന്ന് വീണത്. കെട്ടിടത്തിന് സമീപത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയവര്‍ വാഹനം പാര്‍ക്ക് ചെയ്തത് കെട്ടിടത്തിന് താഴെയായിരുന്നു. അഞ്ചോളം ഇരുചക്രവാഹനങ്ങളുടെ മുകളിലാണ് സണ്‍ഷെയ്ഡ് സ്ലാബ് തകര്‍ന്ന് വീണത്. കെട്ടിടം ഏറെ പഴക്കമുള്ളതാണെന്ന് പറയുന്നു. അപകടസമയത്ത് ആളുകള്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. വിവരത്തെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി.

ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് പുതിയ ബസ്സ്റ്റാൻ്റ് പരിസരത്ത് നടന്ന രണ്ട് അപകടകങ്ങളിലും മനുഷ്യജീവൻ പൊലിയാത്തത്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട നഗരസഭ ഉറക്കത്തിലാണ്.