കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ച് കിടന്ന ചുമട്ടുതൊഴിലാളി ഉറക്കത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. ഉളിയത്തടുക്ക, എസ്.പി നഗര്‍, നേതാജി കോളനിയിലെ ബാബു-മീനാക്ഷി ദമ്പതികളുടെ മകന്‍ കെ. സുബീഷ് (39)ആണ് മരിച്ചത്.
ബട്ടംപാറയിലെ ഒരു സിമന്റ് ഗോഡൗണിലെ ചുമട്ടുതൊഴിലാളിയാണ്. തിങ്കളാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചതിന് ശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു. ഇതിനിടയില്‍ അസ്വസ്ഥത പ്രകടിപ്പിച്ച സുബീഷിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഷ്മിത ഏക സഹോദരിയാണ്.
