കോട്ടയം: യാത്രയ്ക്കിടയില്‍ ഭാര്യയുമായി പിണങ്ങിയ യുവാവ് ഓടിക്കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസില്‍ നിന്ന് എടുത്തു ചാടി. വീഴ്ചയില്‍ ഇടതു കാലൊടിഞ്ഞ ഇയാളെ ഭാര്യ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചു.
തിരുവനന്തപുരത്തു നിന്നുള്ള എറണാകുളം കെ എസ് ആര്‍ ടി സി ബസിലെ യാത്രക്കാരായിരുന്ന ഭാര്യയും ഭര്‍ത്താവും പരസ്പരം വാക്കേറ്റത്തിലായിരുന്നുവെന്നു പറയുന്നു. നാട്ടകത്തിനടുത്തു ബസ് എത്തിയപ്പോള്‍ നിറുത്താന്‍ ഭര്‍ത്താവ് ഡ്രൈവറോട് ആവശ്യപ്പെട്ടു. സ്റ്റാന്റില്‍ ഇറക്കാമെന്ന ഡ്രൈവറുടെ മറുപടിയില്‍ പ്രതിഷേധിച്ചാണ് ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് ഇയാള്‍ പുറത്തേക്കു ചാടിയതെന്നു പറയുന്നു. സംഭവത്തെ തുടര്‍ന്നു ബസ് നിറുത്തിയെങ്കിലും ചാടിയ ആളുടെ കാലൊടിഞ്ഞു. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം.
