മംഗളൂരു: കാര്‍ക്കളയില്‍ ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു. നിട്ടെ ഭ്രമരി കോസ്റ്റിലാണ് അപകടമുണ്ടായത്. കൊപ്പല്‍ ജില്ലയിലെ യലബുര്‍ഗി, ദേവാലപുര സ്വദേശികളായ കരിയപ്പ, നാരിയപ്പ എന്നിവരാണ് മരിച്ചത്. കാര്‍ക്കളയില്‍ നിന്ന് മംഗളൂരുവിലേക്കു കല്ലു കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ ലോറിയിലെ തൊഴിലാളികളായിരുന്നു മരിച്ച രണ്ടുപേരും. കാര്‍ക്കള ഡിവൈ എസ് പി അരവിന്ദ കലഗുജി അപകട സ്ഥലം സന്ദര്‍ശിച്ചു. കാര്‍ക്കള പൊലീസ് കേസെടുത്തു.
