കാട്ടാന ശല്യം സഹിക്കാന്‍ കഴിയാതെ കര്‍ഷകന്‍ ജീവനൊടുക്കി

കണ്ണൂര്‍: തുടര്‍ച്ചയായി കാട്ടാന ആക്രമണത്തില്‍ മനംനൊന്ത് കര്‍ഷകന്‍ വീട്ടിനകത്ത് കെട്ടിത്തൂങ്ങി ജീവനൊടുക്കി. പയ്യാവൂര്‍, ചന്ദനക്കാംപാറ, ഷിമോഗ കോളനിയിലെ എം. ബാബു (54)വാണ് ജീവനൊടുക്കിയത്. മാതാവ് ഭാര്‍ഗവിയും ബാബുവും മാത്രമാണ് വീട്ടില്‍ താമസം. കാട്ടാന ഭീഷണി കാരണം ഭാര്യയും മക്കളും മറ്റൊരു വീട്ടിലാണ്. ബാബുവിന്റെ കൃഷിയിടത്തില്‍ പതിവായി ഇറങ്ങുന്ന ആനക്കൂട്ടം വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് സംബന്ധിച്ച് പല തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലത്രെ. കഴിഞ്ഞ ദിവസം ഒരു ചാനല്‍ റിപ്പോര്‍ട്ടര്‍ ബാബുവിന്റെ പരാതി റിപ്പോര്‍ട്ട് ചെയ്യാനെത്തിയിരുന്നു. ആന ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ അമ്മയും ഞാനും ജീവനൊടുക്കുമെന്ന് അന്ന് ബാബു വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് ബാബുവിനെ വീട്ടിനകത്ത് കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page