ഗര്‍ഭിണിയായ യുവതി കാമുകനൊപ്പം നാടുവിട്ടു, ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു

girl run

കോഴിക്കോട്: ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചു ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനൊപ്പം ഗര്‍ഭിണിയായ യുവതി നാടുവിട്ടു. താമരശ്ശേരി അമ്പലമുക്കിലെ ഭര്‍തൃവീട്ടില്‍ നിന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച യുവതി സ്ഥലംവിട്ടത്. അമ്പലമുക്കില്‍ നിന്ന് യുവതി കാറില്‍ പോകുന്നത് കണ്ടവരുണ്ട്. എന്നാല്‍ ഇതുവരെ തിരിച്ചെത്തിയില്ലെന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതിപ്പെട്ടു. താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ യുവതി വടകര സ്വദേശിയായ യുവാവിന് ഒപ്പം വടകര പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വടകര പൊലീസ് ഇവരെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. താമരശ്ശേരി പൊലീസ് ഭര്‍ത്താവിനെയും ബന്ധുക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കിലും താന്‍ കാമുകനൊപ്പം മാത്രമേ പോകുന്നുള്ളൂ എന്ന് യുവതി വാശിപിടിച്ചു. പിന്തിരിപ്പിക്കാന്‍ രാത്രി 10 മണി വരെ പൊലീസ് ശ്രമിച്ചിട്ടും യുവതി നിലപാടില്‍ ഉറച്ചുനിന്നു. 10 മണിയോടെ മജിസ്‌ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയ യുവതി കാമുകനൊപ്പം വിട്ടു. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത കുഞ്ഞിനെ ഉപേക്ഷിച്ചതിന് കേസെടുക്കണമെന്ന് ഭര്‍ത്താവ് പൊലീസിനോട് ആവശ്യപ്പെട്ടു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page