കാറഡുക്ക സൊസൈറ്റിയിലെ പണയ തട്ടിപ്പ്; മൂന്നുപേർ അറസ്റ്റിൽ

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫെയർ സഹകരണ സംഘത്തിൽ നിന്ന് 4.67 കോടി രൂപ തട്ടിയ സംഭവത്തിൽ മൂന്നു പേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ബാങ്ക് സെക്രട്ടറി രതീഷിന്റെ എസ്റ്റേറ്റ് ഇടപാട് പങ്കാളികളായ കാഞ്ഞങ്ങാട് നെല്ലിക്കാട് സ്വദേശി അനിൽ കുമാർ, അമ്പലത്തറ പറക്കളായി ഏഴാംമൈൽ സ്വദേശി അബ്ദുൽ ഗഫൂർ, ബേക്കൽ മൗവൽ സ്വദേശി അഹമ്മദ് ബഷീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്ന് രതീഷ് എടുത്തുകൊണ്ടുപോയ സ്വർണം പണയം വച്ചതു ഇവരാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. രതീഷുമായി ഇവർ പണം കൈമാറിയതിന്റെ രേഖകളും അന്വേഷണസംഘം കണ്ടെത്തിയെന്ന സൂചനയുണ്ട്. ബംഗളൂരുവിൽ നിന്നാണ് ഇവരെ പിടികൂടിയത്. മുഖ്യപ്രതിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. അംഗങ്ങൾ അറിയാതെ 4.76 കോടി രൂപയുടെ സ്വർണ്ണപ്പണയ വായ്പ തട്ടിപ്പാണ് സൊസൈറ്റി സെക്രട്ടറിയായ കെ രതീശൻ നടത്തിയത്. പിടിയിലായവരാണ് രതീശനിൽ നിന്ന് സ്വർണ്ണം വാങ്ങി ബന്ധുക്കളുടെയും മറ്റും പേരിൽ പണയം വെച്ചത്. ഇടപാട് നടത്തിയ ജബ്ബാറും രതീശനൊപ്പം കർണാടക ഹാസനിലാണ് എന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page