കണ്ണൂര്‍: ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ കണ്ണൂര്‍, താഴെചൊവ്വയില്‍ ഉണ്ടായ അപകടത്തില്‍ ചാലാട്, പന്നേന്‍പാറയിലെ കുന്നത്ത് ഹൗസില്‍ വി.ഡി സബിന്‍ (41) ആണ് മരിച്ചത്. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ ഫീല്‍ഡ് ഡെലിവറി ജീവനക്കാരനാണ് സബിന്‍. രാവിലെ ബൈക്കില്‍ പോകുന്നതിനിടയിലാണ് കല്ലും കയറ്റി എതിര്‍ഭാഗത്ത് നിന്ന് എത്തിയ ടിപ്പര്‍ ലോറി ഇടിച്ചത്. പന്നേന്‍ പാറയിലെ മോഹന്‍ദാസ്-വത്സല ദമ്പതികളുടെ മകനാണ് സബിന്‍. ഭാര്യ: പ്രജീന. ഏക മകള്‍: നക്ഷത്ര. അപകടത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
