തൃശൂര്‍: ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യുവാക്കളെ ടിടിഇ പിടികൂടി. പിടിയിലായവര്‍ ടിടിഇ മാരെ ട്രെയിനില്‍ നിന്നും തളളിയിട്ട് രക്ഷപ്പെട്ടു. രക്ഷപ്പെട്ട രണ്ട് പ്രതികളെ റെയില്‍വേ പൊലീസ് പിടികൂടി. വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിക് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് പൊലീസ് കഞ്ചാവ് കണ്ടെത്തി. ബംഗളൂരു- കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനിലാണ് യുവാക്കള്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത്.
