കണ്ണൂര്‍: ഓട്ടോ യാത്രക്കിടയില്‍ മാനഭംഗശ്രമം തടഞ്ഞ യുവതിയെ ചവിട്ടി റോഡിലേക്ക് തള്ളി. അക്രമത്തിന് ശേഷം ഓട്ടോയുമായി കടന്ന് കളഞ്ഞ ഡ്രൈവറെയും യാത്രക്കാരനെയും പൊലീസ് തെരയുന്നു. ബുധനാഴ്ച രാത്രി എട്ടുമണിയോടെ തലശ്ശേരി ന്യൂമാഹിയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ‘മരുന്ന് വാങ്ങാനായി മെഡിക്കല്‍ ഷോപ്പിലേക്ക് പോവുകയായിരുന്നു യുവതി. ഇതിനിടയില്‍ എത്തിയ ഓട്ടോക്ക് കൈകാണിച്ചു. ഓട്ടോ നിര്‍ത്തി യുവതിയെ കയറ്റി. ഈ സമയത്ത് ഒരാള്‍ ഓട്ടോയില്‍ ഉണ്ടായിരുന്നു. അല്‍പം നേരം കഴിഞ്ഞപ്പോള്‍ യാത്രക്കാരന്‍ യുവതിയുടെ ശരീരത്തില്‍ തലോടാന്‍ തുടങ്ങി. പേടിച്ചുവിറച്ച യുവതിക്കു ചെറുക്കാന്‍ കഴിഞ്ഞില്ല. ഇതോടെ യാത്രക്കാരന്‍ കൂടുതല്‍ ശല്യം തുടങ്ങുകയും മാനഭംഗപ്പെടുത്തുകയും ചെയ്തു. യുവതി നിലവിളിച്ച് ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ യാത്രക്കാരന് ഡ്രൈവറുടെ ഒത്താശ ഉണ്ടായിരുന്നതിനാല്‍ നിര്‍ത്തിയില്ല. ഇതിനിടയില്‍ യുവതിക്ക് നേരെയുള്ള പീഡനം കൂടുതല്‍ ശക്തമായി. തുടര്‍ന്ന് യുവതി നിലവിളിച്ചു. ഇതില്‍ പ്രകോപിതനായ അക്രമി യുവതിയെ ഓട്ടോ ഓടിക്കൊണ്ടിരിക്കെതന്നെ ചവിട്ടി റോഡിലേക്ക് തള്ളുകയും രക്ഷപ്പെടുകയുമായിരുന്നു. മുഖത്തും കൈകാലുകളിലും പരിക്കേറ്റ യുവതി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.” സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓട്ടോയുടെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.
