തെക്കന്‍ബ്രസീലിലെ റിയോ ഗ്രാന്‍ഡെ ഡോസുളില്‍ ഉണ്ടായ ഭയാനക കൊടുങ്കാറ്റില്‍ 116 പേര്‍ മരിച്ചു. 143 പേരെ കാണാതായി. 4,00,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 756 പേര്‍ക്കു പരിക്കേറ്റിട്ടുണ്ടെന്നു ഇക്കാര്യം വെളിപ്പെടുത്തിയ സിന്‍ഹുവാ വാര്‍ത്താ ഏജന്‍സി പറഞ്ഞു. കൊടുങ്കാറ്റ് 19,47,372 പേരെ ബാധിച്ചു. സുരക്ഷാ സേനയും രക്ഷാപ്രവര്‍ത്തകരും 70,863 പേരെ രക്ഷപ്പെടുത്തി.
