തിരുവനന്തപുരം: നാലുവയസ്സുമുതല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്ന ന്യൂഇന്ത്യാ പെന്തക്കോസ്ത് ചര്‍ച്ച് പാസ്റ്റര്‍ ആയിരുന്ന ജോസ് മാത്യുവിനെ (56) ആര്യങ്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പാസ്റ്ററുടെ കൂട്ടാളിയായ മുള്ളന്‍കുഴിയിലെ പ്രദീപ (46)നെയും അറസ്റ്റ് ചെയ്തു. ഇരുവര്‍ക്കുമെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു.
ഇപ്പോള്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത കണ്ട പള്ളിയിലെ വനിതാഅംഗം കുട്ടിയോടു കാര്യം തിരക്കുകയും കുട്ടി കാര്യങ്ങള്‍ വിശദീകരിക്കുകയുമായിരുന്നു. തുടര്‍ന്നു വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. നെയ്യാറ്റിന്‍കര കോടതി പ്രതികളെ റിമാന്റ് ചെയ്തു.
