മലപ്പുറം: കിണറ്റിൽ പാറ പൊട്ടിക്കുന്നതിന് തോട്ടയ്ക്ക് തീ കൊളുത്തിയ ശേഷം കിണറ്റിൽ നിന്ന് കയറുന്നതിനിടെ താഴെ വീണു മധ്യവയസ്കൻ മരിച്ചു. മലപ്പുറം പെരിന്തൽമണ്ണ തേക്കിൻ കോട്ടു ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ ഈറോഡ് എടപ്പാടിയിലെ രാജേന്ദ്രൻ (45 )ആണ് മരിച്ചത്. തോട്ടോളി നൗഫലിന്റെ വീട്ടു വീട്ടുകിണറിന് ആഴം കൂട്ടുന്നതിനാണ് തോട്ട പൊട്ടിച്ചത്. 30 അടി താഴ്ചയുള്ള കിണറ്റിൽ 10 തോട്ടകൾ വച്ച് തീ കൊളുത്തിയശേഷം കിണറ്റിൽ നിന്ന് കയറാൻ ശ്രമിക്കുന്നതിനിടെയാണ് കിണറ്റിനുള്ളിൽ വീണത്. ഇതിനിടയിൽ തോട്ടകൾ പൊട്ടിത്തെറിച്ചു. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് മണ്ണും കരിങ്കൽ കഷണങ്ങളും നീക്കിയശേഷം മൃതദേഹം പുറത്തെത്തിച്ച് പെരുന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു.
