ഉറങ്ങാന്‍ നേരത്ത് രാത്രി കിടപ്പുമുറിയിലെത്തിയ ഭാര്യയുടെ സുഹൃത്തിനെ ഭര്‍ത്താവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. തലക്കും, മുഖത്തും വെട്ടേറ്റ അരീക്കോട് സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ദിവസം രാത്രി കോഴിക്കോട് താമരശ്ശേരിക്ക് സമീപം കട്ടിപ്പായാണ് സംഭവമുണ്ടായത്. യുവതിയുടെ ഭര്‍ത്താവായ മലപ്പുറം സ്വദേശിയാണ് ഇയാളെ ആക്രമിച്ചത്. ഇരുപത്തിമൂന്നുകാരിയായ യുവതിയും ഭര്‍ത്താവും കുട്ടിയും മാത്രമാണ് ഈ വീട്ടില്‍ ഉണ്ടായിരുന്നുത്. മൂന്ന് ദിവസം മുന്‍പ് ഭാര്യയെയും മകനെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാത്രി പതിനൊന്നോടെ യുവതിയുടെ സുഹൃത്തിന്റെ ബന്ധുക്കള്‍ യുവതിയെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് യുവതിയെ ഭര്‍ത്താവിനൊപ്പം വിടുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയില്‍ കയറുകയായിരുന്നു സുഹൃത്ത്. ഇതിനെച്ചൊല്ലി ഭര്‍ത്താവും സുഹൃത്തും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. കത്തിയെടുത്തു വന്ന ഭര്‍ത്താവ് സുഹൃത്തിനെ ആക്രമിക്കുകയും സമീപത്തുണ്ടായിരുന്ന ടേബിള്‍ ഫാന്‍ ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ചെയ്തു.
യുവതിയും പരിക്കേറ്റ സുഹൃത്തും വീടുവിട്ടിറങ്ങി. നാട്ടുകാരാണ് ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. താമരശ്ശേരി എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
