കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു. പനത്തടി വില്ലേജ് ഓഫീസറും തിരുവനന്തപുരം സ്വദേശിയും പനത്തടിയില്‍ താമസക്കാരനുമായ വിനോദ് ജോസ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. അഞ്ചുവര്‍ഷം മുമ്പാണ് ഉദ്യോഗകയറ്റത്തെ തുടര്‍ന്ന് ജില്ലയിലെത്തിയത്. കുറച്ചുകാലം പിലിക്കോട് വില്ലേജ് ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം ചൊവ്വാഴ്ച 12 മണിയോടെ പനത്തടി വില്ലേജ് ഓഫീസ് പരിസരത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം കാഞ്ഞങ്ങാട്ട്. ഭാര്യാ: വിജയ റാണി. ഒരു മകളുണ്ട്. മരണ വിവരമറിഞ്ഞ് കുടുംബം തിരുവനന്തപുരത്തുനിന്ന് പാണത്തൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്