തിരുവനന്തപുരം: തീരപ്രദേശങ്ങളിലും ഉള്‍നാടുകളിലും ഇന്നുച്ചക്കു 2.30 വോടെ അന്തരീക്ഷ ആര്‍ദ്രത 55-65 ശതമാന പരിധിയിലാവാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിച്ചു. ഇതു മൂലം ഉയര്‍ന്ന ചൂടോടു കൂടിയ അസ്വസ്ഥതയുളവാക്കുന്ന അന്തരീക്ഷ സ്ഥിതിക്കു സാധ്യതയുണ്ട്.
പാലക്കാട്, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത 24 മണിക്കൂര്‍ കൂടി ഉഷ്ണ തരംഗ സാഹചര്യം തുടരാന്‍ സാധ്യതയുണ്ട്. ഈ ജില്ലകളിലുള്ളവരും ശാരീരിക ബുദ്ധിമുട്ടുകളുള്ളവരും പ്രത്യേക ജാഗ്രത പാലിക്കണം.
ഇന്നത്തെ താപനില(ഡിഗ്രി സെല്‍ഷ്യസ്): തിരുവനന്തപുരം(36), കൊല്ലം(38), പത്തനംതിട്ട( 37), ആലപ്പുഴ(37), കോട്ടയം (36), ഇടുക്കി(35), എറണാകുളം (36), തൃശൂര്‍ (38), പാലക്കാട് (40), മലപ്പുറം (36), കോഴിക്കോട് (38), വയനാട് (35), കണ്ണൂര്‍ (37), കാസര്‍കോട് (37).
