പാളത്തിൽ അറ്റകുറ്റപ്പണി; ട്രെയിനുകളുടെ സമയ ക്രമത്തിൽ മാറ്റം; പരശുറാം എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകിയോടും

പാലക്കാട്: പാളത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതുകൊണ്ട്, ചില ട്രെയിനുകളുടെ യാത്രാസമയത്തിൽ റെയിൽവേ മാറ്റംവരുത്തി.
മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് (16649) 11നും 22നും രാവിലെ 5.05-ന് പുറപ്പെടേണ്ടത് ഒന്നരമണിക്കൂർ വൈകി 6.35-ന് മാത്രമേ പുറപ്പെടുകയുള്ളൂവെന്ന് പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ അറിയിച്ചു. മംഗളൂരു-ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22638) 10നും 21നും രാത്രി 11.45- ന് മംഗളൂരുവിൽനിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽ സ്റ്റേഷനിൽ നിന്ന് 12.15-ന് പുറപ്പെടും.
മംഗളൂരു-കോഴിക്കോട് എക്‌സ്പ്രസ് (16610) 11നും 22നും രാവിലെ 5.15-ന് മംഗളൂരുവിൽ നിന്ന് പുറപ്പെടുന്നതിന് പകരം ഉള്ളാൽസ്റ്റേഷനിൽ നിന്ന് രാവിലെ 5.45-ന് പുറപ്പെടും. മംഗളൂരു-തിരുവനന്തപുരം ഏറനാട് എക്സ്പ്രസ് (16605) 14 മുതൽ 19 വരെ കൊല്ലം ജങ്ഷനിൽ സർവീസ് അവസാനിപ്പിക്കും. തിരുവനന്തപുരം-മംഗളൂരു ഏറനാട് എക്സസ്പ്രസ് (16606) 15 മുതൽ 20വരെ കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 4.38- ന് യാത്ര പുറപ്പെടും. കൊച്ചുവേളി-മംഗളൂരു അന്ത്യോദയ എക്‌സ്പ്രസ് 16, 18, 23 തീയതികളിൽ ആലപ്പുഴ, എറണാകുളം ജങ്ഷൻ ഒഴിവാക്കി, കോട്ടയം, എറണാകുളം ടൗൺ വഴി ഓടും.
നേത്രാവതി-മംഗളൂരു ജങ്ഷൻ സെക്ഷനിൽ പ്രവൃത്തി നടക്കുന്നതിനാൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി . ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കുകയും മറ്റുചിലതിൻ്റെ സമയത്തിൽ മാറ്റം വരുത്തുകയും ചെയ്തു. മംഗളൂരു സെൻട്രൽ- ചെന്നൈ സെൻട്രൽ വെസ്റ്റ‌് കോസ്‌റ്റ് എക്സ്പ്രസ്(22638) 7, 10, 21, 24, 28 ജൂൺ 4, 7 ദിവസങ്ങളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക. മംഗളൂരു സെൻട്രൽ കോഴിക്കോട് എക്സ്പ്രസ്(16610) 8, 11, 22, 25,29 5, 8, തീയതികളിൽ ഉള്ളാളിൽനിന്നാകും പുറപ്പെടുക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page