വൈദ്യുതി പ്രതിസന്ധി രൂക്ഷം; മലബാര്‍ മേഖലയില്‍ വൈദ്യുതി നിയന്ത്രണത്തിന് നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി രൂക്ഷമായി തുടരുന്നത് കണക്കിലെടുത്ത് കടുത്ത നടപടിക്കൊരുങ്ങി കെഎസ്ഇബി. ഇപ്പോഴത്തെ പ്രതിസന്ധി നേരിടുന്നതിന് പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതിയെങ്കിലും കുറയ്ക്കണമെന്നാണ് കെഎസ്ഇബിയുടെ നിലപാട്. പ്രതിസന്ധി നേരിടുന്നത് മേഖല തിരിച്ചു കൊണ്ടുള്ള നിയന്ത്രണത്തിനാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. നിയന്ത്രണം സംബന്ധിച്ച് ഉടന്‍ തന്നെ സെര്‍ക്യുലര്‍ ഇറക്കും. മലബാര്‍ മേഖലയിലായിരിക്കും ആദ്യഘട്ടത്തില്‍ നിയന്ത്രണം വരികയെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
കൂടുതല്‍ വൈദ്യുതി ഉപയോഗം വരുന്ന ട്രാന്‍സ്‌ഫോര്‍മറുകളുടെ ചാര്‍ട്ട് തയ്യാറാക്കാന്‍ ചീഫ്. എഞ്ചിനീയര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇത് സംബന്ധിച്ച് ലഭിക്കുന്ന റിപ്പോര്‍ട്ട് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും ചര്‍ച്ച ചെയ്തായിരിക്കും വൈദ്യുതി നിയന്ത്രണ കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുക.
സംസ്ഥാനത്ത് തല്‍ക്കാലം ലോഡ്‌ഷെഡ്ഡിംഗ് വേണ്ടെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉണ്ടായേ തീരുവെന്നാണ് കെഎസ്ഇബിയുടെ നിലപാട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ജർമ്മൻ വിസ തട്ടിപ്പ്: സൂത്രധാരൻ കാഞ്ഞങ്ങാട്ട് അറസ്റ്റിൽ; കുടുങ്ങിയത് പുതുക്കൈ സ്വദേശിയുടെ രണ്ടര ലക്ഷം രൂപ വിഴുങ്ങിയ കേസിൽ,മറ്റു നിരവധി കേസുകൾക്കു കൂടി തുമ്പായേക്കുമെന്ന് സൂചന

You cannot copy content of this page