കാസര്‍കോട്: വയറു വേദനയെ തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മാണിക്കോത്ത് കൊളവയല്‍ സ്വദേശി അഭിമന്യുവിന്റെ ഭാര്യ വൈഷ്ണവി (28)ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് വയറു വേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കുടല്‍ സംബന്ധമായ ഗുരുതരരോഗമെന്ന് കണ്ടെത്തിയിരുന്നു. ഇതിനായി ശസ്ത്രക്രിയ നടത്തിയെങ്കിലും മരിച്ചു. ലാബ് ടെക്‌നീഷ്യ യായിരുന്നു. മൂന്ന് വര്‍ഷം മുന്‍പായിരുന്നു വിവാഹം. മടിക്കൈ ഏച്ചിക്കാനം കല്യാണം മൂളംപാറയില്‍ കൃഷണന്റെയും തങ്കമണിയുടെയും മകളാണ്. സഹോദരങ്ങള്‍: വൈശാഖ്, നീതു.
