പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം. അമിത ഉപയോഗം കുറച്ചില്ലെങ്കില്‍ പവര്‍ക്കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി. ഇപ്പോഴത്തെ അപ്രഖ്യാപിത പവര്‍ക്കട്ട് മനഃപൂര്‍വ്വമല്ല. അമിതമായ ഉപയോഗം കാരണം സംഭവിക്കുന്നതാണ്. വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം. ഇല്ലെങ്കില്‍ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. പ്രതിദിന ഉപയോഗം 10.1 ദശലക്ഷം യൂണിറ്റ് കവിഞ്ഞു. ആഭ്യന്തര വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാതെ വേറെ വഴിയില്ല. ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാനാണ് സര്‍ക്കാരിന്റെ തീവ്രശ്രമം-മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ചൂടി അസഹനീയമായി തുടരുകയാണ്. ഓരോ ദിവസവും മുന്നറിയിപ്പുകള്‍ വരുന്നുണ്ട്. ലോഡ് കൂടുന്നതിനാലുള്ള സാങ്കേതിക പ്രശ്‌നം കെ.എസ്.ഇ.ബിക്ക് തലവേദനയാകുന്നുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോക്താക്കളുടെ സഹകരണം കൂടിയേ തീരു-മന്ത്രി വ്യക്തമാക്കി.
