കണ്ണൂര്‍: സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ച് മാലോം സ്വദേശിയായ ചെങ്കല്‍ തൊഴിലാളി മരിച്ചു. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ ടോറസ് ലോറി പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. വെസ്റ്റ് എളേരി, മാലോം, നാട്ടക്കല്ല് സ്വദേശി പുതുശ്ശേരി കുമാരന്‍ (55) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ചെറുപുഴ, മേലേ ബസാറിലാണ് അപകടം. കുമാരന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ടോറസ് ലോറിയിടിച്ചാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുമാരനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
നാട്ടക്കല്ലിലെ കണ്ണന്റെ മകനാണ് കുമാരന്‍. അപകടത്തില്‍ പൊലീസ് കേസെടുത്തു.
