വീടിന് തീപിടിച്ചു; വീട്ടുപകരണങ്ങള്‍ കത്തിചാമ്പലായി; സംഭവം വീട്ടുകാര്‍ മാര്‍ക്കറ്റില്‍ പോയ സമയം

വീടിന് തീപിടിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ശനിയാഴ്ച ഉച്ചയോടെ ഉപ്പിനങ്ങാടി മാതയിലാണ് സംഭവം. പ്രവാസിയായ അസ്മാമിന്റെ വീടിനാണ് തീപിടിച്ചത്.
സംഭവസമയത്ത് ഭാര്യ കൗസാരെ വീട് പൂട്ടി കുട്ടികളുമായി മാര്‍ക്കറ്റിലേക്ക് പോയിരുന്നു. തൊട്ടുപിന്നാലെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരായ സിദ്ദിഖ്, അനിഫ്, യു.ടി.ഫയാസ്, ഗ്രാമപ്പഞ്ചായത്ത് അംഗം അബ്ദുള്‍ ഫയാസ് എന്നിവര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഉടന്‍ പുത്തൂരിലെ അഗ്‌നിശമന സേനാംഗങ്ങളെ വിവരമറിയിച്ചു. അവര്‍ എത്തി ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിലൂടെ തീയണച്ചു. അപ്പോഴേക്കും വീട്ടുപകരണങ്ങളെല്ലാം അഗ്നിക്കിരയായിരുന്നു. വിവരമറിഞ്ഞ് വീട്ടുകാരും തിരിച്ചുവന്നു. റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, ഫര്‍ണിച്ചറുകള്‍, വസ്ത്രങ്ങള്‍, വീടിന്റെ രേഖകള്‍ എന്നിവ കത്തിചാമ്പലായി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഏതാനും വര്‍ഷം മുമ്പ് നിര്‍മിച്ച വീടാണ് പെട്ടെന്നുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page